പത്തനാപുരം: ഗാന്ധിഭവന് മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കു നല്കി വരുന്ന ഈ വര്‍ഷത്തെ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസിന് സമ്മാനിക്കും.
ഓക്സിജന്‍ ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 18ന് ഉച്ചക്ക് 12നു പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് അറിയിച്ചു.